കോട്ടയം നഗരസഭയിൽ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരേ എൽ.ഡി.എഫ്. അവിശ്വാസം അവതരിപ്പിക്കാനൊരുങ്ങുന്നത് മൂന്നാംതവണ, ഭരണസമിതിക്കെതിരേ അവിശ്വാസത്തിന് നോട്ടീസ്


കോട്ടയം: പെൻഷൻ തുക തട്ടിപ്പുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനും എതിരെ ആവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി എൽ ഡി എഫ്. കോട്ടയം നഗരസഭയിൽ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനെതിരേ ഇത് മൂന്നാം തവണയാണ് എൽ.ഡി.എഫ്. അവിശ്വാസം അവതരിപ്പിക്കാനൊരുങ്ങുന്നത്.

 

 അവിശ്വാസ പ്രമേയത്തിൽ ബി.ജെ.പി.യുടെ പിന്തുണ എൽ ഡി എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. അവിശ്വാസ പ്രമേയത്തിൽ ബി ജെ ജെ പിയുടെ നിലപാട് നിർണ്ണായകമാണ്. സ്വതന്ത്ര അംഗത്തെ ചെയര്‍പേഴ്സണ്‍ ആക്കിയാണ് നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. നിലവില്‍ യുഡിഎഫ്-21, എല്‍ഡിഎഫ്-22, ബിജെപി-8, സ്വതന്ത്ര-1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.

 

 ബി.ജെ.പി.പിന്തുണയോടെ മാത്രമേ അവിശ്വാസ പ്രമേയം പാസാക്കാനാകു. ബി.ജെ.പി. കഴിഞ്ഞദിവസം നടത്തിയ സമരത്തിൽ ആത്മാർഥതയുണ്ടെങ്കിൽ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കണമെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം കെ.അനിൽകുമാർ പറഞ്ഞു. യു.ഡി.എഫുമായി കൂട്ടുകച്ചവടത്തിൽ പങ്കില്ലെങ്കിൽ ബി.ജെ.പി. നിലപാട് വ്യക്തമാക്കണമെന്നും അനിൽകുമാർ ആവശ്യപ്പെട്ടു.