കോട്ടയം നഗരസഭയിൽ അവിശ്വാസപ്രമേയം ഇന്ന്! എൽ ഡി എഫിന്റെ മൂന്നാമത്തെ അവിശ്വസപ്രമേയം, ബിജെപി വിട്ടുനിന്നേക്കും.


കോട്ടയം: കോട്ടയം നഗരസഭയിൽ പെൻഷൻ വിഭാഗം ഉദ്യോഗസ്ഥനായിരുന്നയാൾ 3 കോടി രൂപ തട്ടിയ കേസിൽ  ഭരണസമിതിയുടെ ഗുരുതര വീഴ്ച ആരോപിച്ചു എൽ ഡി എഫ് ന്റെ അവിശ്വാസപ്രമേയം ഇന്ന്. 



എൽ ഡി എഫ് ഇത് മൂന്നാം തവണയാണ് അവിശ്വസപ്രമേയം അവതരിപ്പിക്കുന്നത്. പെൻഷൻ തുക തട്ടിപ്പുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനും എതിരെയാണ് അവിശ്വസപ്രമേയം. സ്വതന്ത്ര അംഗത്തെ ചെയര്‍പേഴ്സണ്‍ ആക്കിയാണ് നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. നിലവില്‍ യുഡിഎഫ്-21, എല്‍ഡിഎഫ്-22, ബിജെപി-8, സ്വതന്ത്ര-1 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.ഇത്തവണയും അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചേക്കില്ല. 2021 ലും 2023 ലും ആയിരുന്നു മുൻപ് 2 തവണ കോട്ടയം നഗരസഭയിൽ എൽ ഡി എഫ് അവിശ്വാസപ്രമേയം കൊണ്ട് വന്നത്. ഇതിൽ രണ്ടിലും ഭാഗ്യം ബിൻസി സെബാസ്റ്റ്യനൊപ്പമായിരുന്നു. ബിജെപി വിട്ടുനിൽക്കുന്നതോടെ ഇത്തവണയും ആശ്വാസത്തിലാണ്‌ ബിൻസി.