കഞ്ചാവ് കേസിലെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി കോട്ടയം ജില്ല ജയിലിൽ കുഴഞ്ഞ് വീണ് മരിച്ചു.


കോട്ടയം: കഞ്ചാവ് കേസിലെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി കോട്ടയം ജില്ല ജയിലിൽ കുഴഞ്ഞ് വീണ് മരിച്ചു. ഒഡീഷ സ്വദേശി ഉപേന്ദ്രനായിക് (35) ആണ് വ്യാഴാഴ്ച കോട്ടയം സബ് ജയിലിൽ കുഴഞ്ഞു വീണു മരിച്ചത്.

 

 കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം നഗരമധ്യത്തിൽ ചെല്ലിയൊഴുക്കം റോഡിൽ നിന്നും ആറരക്കിലോ കഞ്ചാവുമായി ഉപേന്ദ്ര നായിക്കിനെയും സന്തോഷ്‌കുമാർ നായിക്കിനെയും കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്.

 

 ചെല്ലിയൊഴുക്കം റോഡിലെ വാടക വീട്ടിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലാ ജയിലിൽ കുഴഞ്ഞു വീണ ഇയാളെ ഉടൻ തന്നെ പോലീസുകാർ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.