മണിമലയിൽ കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം.


മണിമല: മണിമലയിൽ കാറും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്. അപകടത്തിൽ 2 പേരുടെ നില ഗുരുതരമാണ്. പുനലൂർ-മൂവാറ്റുപുഴ റോഡിൽ പ്ലാച്ചേരി-മണിമല റോഡിൽ ആഞ്ഞിലിമൂടിന് സമീപമാണ് അപകടം ഉണ്ടായത്.

 

 വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. മണിമലയിൽ നിന്നും മുണ്ടക്കയത്തിനു പോകുകയായിരുന്ന സ്വകാര്യ ബസ്സും മണിമല ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ സ്‌കൂൾ വിദ്യാർഥികളടക്കം 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 


















അപകടത്തിൽ 2 പേരുടെ നില ഗുരുതരമാണ്. എരുമേലി മുക്കൂട്ടുതറ സ്വദേശിയായ കാർ ഡ്രൈവർ രഞ്ജിത്ത്, കാറിലുണ്ടായിരുന്ന രാജു എന്നിവർക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആദ്യം മണിമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മണിമല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.