മണിമല: അടൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റയാളുമായി എത്തിയ ആംബുലൻസ് ഇടിച്ചു മണിമല സ്വദേശിയായ കാൽനടയാത്രികന് ദാരുണാന്ത്യം. മണിമല വെള്ളാവൂർ കുളത്തുങ്കൽ, മടുക്കയിൽ വീട്ടിൽ പരേതനായ രഘുനാഥൻ നായരുടെയും പത്മകുമാരിയുടെയു മകനായ രതീഷ്.ആർ. നായർ (39) ആണ് മരിച്ചത്. ചങ്ങനാശ്ശേരി ഇൻഡസ് മോട്ടോഴ്സിലെ സൂപ്പർ വൈസറായിരുന്നു. ആദിക്കാട്ടുകുളങ്ങര ഭാഗത്ത് നടന്ന അപകടത്തിൽ പരിക്കേറ്റയാളുമായി അടൂർ ജനറൽ ആശുപത്രിയിലേക്ക് വന്നതായിരുന്നു ആംബുലൻസ്. രതീഷിന്റെ സംസ്ക്കാരം ചൊവ്വാഴ്ച രാത്രി 7.30-ന് കുളത്തുങ്കലുള്ള വീട്ട് വളപ്പിൽ നടക്കും.