പാലായില്‍ റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുളള കുഞ്ഞ് മരിച്ചു.


പാലാ: പാലായില്‍ റംബൂട്ടാൻ തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുളള കുഞ്ഞ് മരിച്ചു. പാലാ മീനച്ചിൽ സ്വദേശി മരുതൂർ സുനിൽ ലാൽ-ശാലിനി ദമ്പതികളുടെ മകൻ ബദരീനാഥാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ശ്വാസ തടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഖത്തറില്‍ വാഹന കമ്പനിയിൽ ജീവനക്കാരനായ സുനില്‍ ലാല്‍ കഴിഞ്ഞ ദിവസമാണ് അവധിക്കു നാട്ടിലെത്തിയത്.