കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ്: 17 ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല.


കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്നും മൂന്നു കോടിയോളം രൂപ തട്ടിപ്പ് നടത്തിയ ന​ഗ​ര​സ​ഭ​യി​ലെ ക്ല​ർ​ക്കാ​യി​രു​ന്ന കൊ​ല്ലം മ​ങ്ങാ​ട്​ ആ​ൻ​സി ഭ​വ​നി​ൽ അ​ഖി​ൽ സി ​വ​ർ​ഗീ​സിനെ കണ്ടെത്താൻ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. കേസിൽ അന്വേഷണം നടക്കുന്നതിനിടെ പെൻഷൻ രേഖകൾ നഗരസഭയിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്.

 

 സംസ്ഥാനത്തിന് പുറത്ത് ഇയാൾ ഒളിവിൽ കഴിയുകയാണെന്നും രാഷ്ട്രീയക്കാരുടെ സഹായം ഇയാൾക്ക് ലഭിക്കുന്നുണ്ടെന്നുമാണ് സൂചന. നഗരസഭ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻ്റ് ചെയ്തിരുന്നു. തട്ടിപ്പ് കണ്ടെത്തി 17 ദിവസമായിട്ടും പ്രതിയെ പോലീസ് കണ്ടെത്താത്തത് രാഷ്ട്രീയ സ്വാധീനത്തിന്റെ ഫലമായാണെന്നും കേസ് അന്വേഷണത്തിൽ മെല്ലെപ്പോക്കാണെന്നും ആരോപണം ഉയരുന്നുണ്ട്. 



നഗരസഭയിൽ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ വ​ൻ ത​ട്ടി​പ്പ് നടന്നതായി കണ്ടെത്തിയതിന്റെ വിവരം പുറത്തു വന്നത് മുതൽ ന​ഗ​ര​സ​ഭ​യി​ലെ ക്ല​ർ​ക്കാ​യി​രു​ന്ന കൊ​ല്ലം മ​ങ്ങാ​ട്​ ആ​ൻ​സി ഭ​വ​നി​ൽ അ​ഖി​ൽ സി ​വ​ർ​ഗീ​സി​നെ കാണാതായിരുന്നു. ഈരാറ്റുപേട്ട നഗരസഭയിൽ നിന്നു സ്ഥലം മാറി 2020 മാർച്ച് 12 നാണ് അഖിൽ കോട്ടയത്ത് എത്തിയത്. 2023 നവംബറിൽ വൈക്കത്തേക്കു മാറ്റം ലഭിച്ചു. ഈ കാലയളവിലാണ് തിരിമറി നടന്നത്.