എരുമേലി: മലയോര മേഖലയിലെ അതിശക്തമായ മഴയിൽ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. മുണ്ടക്കയം കോസ് വേയിലും കാഞ്ഞിരപ്പള്ളി മണിമല പഴയിടം കോസ് വേയിലും വെള്ളം കയറി.
ഇന്നലെ ഉച്ചയോടെ ആരംഭിച്ച അതിശക്തമായ മഴ രാത്രിയോടെ ശക്തി പ്രാപിക്കുകയായിരുന്നു. എരുമേലി,മുണ്ടക്കയം,മുക്കൂട്ടുതറ തുടങ്ങി ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴയായിരുന്നു.
മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നിരിക്കുന്നതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.