നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു, നെൽക്കതിരുകളുമായി പതിനെട്ടാം പടി ചവിട്ടി ദർശനത്തിനൊരുങ്ങി തീർത്ഥാടകർ.


ശബരിമല: നിറപുത്തരി പൂജകൾക്കായി ശബരിമല നട തുറന്നു. ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് മഹേഷ് മോഹനരരുടെ  സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷ്‌ നമ്പൂതിരി നട തുറന്നു.

 

 തിങ്കളാഴ്ചയാണ് നിറപുത്തരി. തിങ്കളാഴ്ച രാവിലെ 5.45നും 6.30നും ഇടയിൽ നിറപുത്തരി ചടങ്ങുകൾ നടക്കും. കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിനുമായി അയ്യപ്പ സ്വാമിക്കുമുന്നിൽ നെൽക്കതിരുകൾ പൂജിക്കുന്ന ചടങ്ങാണ് നിറപുത്തരി. അയ്യപ്പ സ്വാമിക്കു പൂജിക്കാനുള്ള നെൽക്കതിരുകളുമായി ധാരാളം തീർഥാടകരാണ് സന്നിധാനത്തെത്തുന്നത്. പൂജകൾ പൂർത്തിയാക്കി തിങ്കളാഴ്ച രാത്രി 10ന് നട അടയ്ക്കും. ചിങ്ങമാസ പൂജയ്ക്കായി 16ന് നട തുറക്കും. നിറപുത്തരിക്കുള്ള നെൽക്കതിരുകളുമായെത്തിയ വിവിധ സംഘങ്ങളെ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.