വയനാടിന് സഹായവുമായി വൈക്കം എം.എൽ.എ.


കോട്ടയം: വയനാട് ദുരന്തത്തിനിരയായവർക്കു സഹായഹസ്തവുമായി  സി.കെ. ആശ എം.എൽ.എയും. സി.കെ. ആശ എം.എൽ.എയുടെയും വൈക്കം താലൂക്ക് ഓഫീസിന്റെയും സഹകരണത്തോടെ സമാഹരിച്ച ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും മറ്റ് അവശ്യവസ്തുക്കളും കോട്ടയം ബസേലിയസ് കോളജിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കളക്ഷൻ സെന്ററിലെത്തിച്ചു.

 

 സി.കെ. ആശ എം.എൽ.എയിൽ നിന്നു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ വസ്തുക്കൾ ഏറ്റുമാങ്ങി.  അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, വൈക്കം തഹസീൽദാർ കെ.ആർ. മനോജ് എന്നിവർ സന്നിഹിതരായിരുന്നു.