കോട്ടയത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം.


കോട്ടയം: കോട്ടയത്ത് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം. ആനിക്കാട് സ്വദേശി ജോർജ് (63)നെയാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 


















25,000 രൂപ പിഴയൊടുക്കാനും ഉത്തരവിലുണ്ട്. 2016 ഏപ്രിൽ നാലിനായിരുന്നു ഇയാൾ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പള്ളിക്കത്തോട് പോലീസാണ് കേസ് അന്വേഷിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പോലീസ് കേസ് അന്വേഷണത്തിനിടെ ജാമ്യത്തിലിറങ്ങിയ പ്രതിയായ ജോർജ് അരുവിക്കുഴിയിൽ വാക്ക് തർക്കത്തെ തുടർന്ന് അയൽവാസിയുടെ മൂക്ക് കടിച്ച് മുറിക്കുകയും ചെയ്തിരുന്നു. മണിയങ്ങാട്ട് ഫിലിപ്പിനെ ജോർജ് ആണ് ആക്രമിച്ചത്. അരുവിക്കുഴി ലൂർദ് മാതാ പള്ളിപരിസരത്താണ് സംഭവം ഉണ്ടായത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയായ ജോർജ് ആണ് ഫിലിപ്പിനെ ആക്രമിച്ചത്. ഫിലിപ്പിനു നേരെ ജോർജ് കത്തി വീശുകയും ഇത് തടയാൻ ശ്രമിക്കുന്നതിനിടെ ഫിലിപ്പിന്റെ മൂക്കിന് കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.