കോട്ടയം: കോട്ടയത്ത് അമിത വേഗതയിൽ എത്തിയ ബൈക്ക് കാൽനടയാത്രികരായ 3 പെൺകുട്ടികളെ ഇടിച്ചു വീഴ്ത്തി.
കോട്ടയം-കുമരകം റോഡിൽ താഴത്തങ്ങാടി ആലുംമൂട് എൽപി സ്കൂളിന് സമീപം ആണ് ബുധനാഴ്ച രാത്രി അപകടം ഉണ്ടായത്. അമിത വേഗതയിൽ എത്തിയ ബുള്ളറ്റ് റോഡിനു സമീപത്തു കൂടി നടന്നു പോകുകയായിരുന്ന 3 പെൺകുട്ടികളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ പെൺകുട്ടികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് പെൺകുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ബുള്ളറ്റ് ഓടിച്ച യുവാവിനെ നാട്ടുകാർ തടഞ്ഞു വെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.