മുംബൈ കല്യാണില്‍ ചങ്ങനാശ്ശേരി സ്വദേശിയായ വൈദിക വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു.


ചങ്ങനാശ്ശേരി: മുംബൈ കല്യാണില്‍ ചങ്ങനാശ്ശേരി സ്വദേശിയായ വൈദിക വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു. ചങ്ങനാശേരി ഇട്ടിത്താനം തെക്കേക്കര ഭവനത്തില്‍ ഫെലിക്‌സ് വര്‍ഗീസ്–ഷീബ ദമ്പതികളുടെ മകനും മുംബൈ കല്യാണ്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥിയായിരുന്ന ബ്രദര്‍ നോയല്‍ ഫെലിക്‌സ് തെക്കേക്കര (29) ആണ് പുഴയില്‍ വീണ് മരിച്ചത്. 


















കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. സാവന്തവാടി എസ്റ്റേറ്റില്‍ പുഴക്കരികില്‍ നില്‍ക്കുന്നതിനിടെ ശക്തമായ കാറ്റിൽ കുടയ്ക്ക് കാറ്റ് പിടിച്ചു കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. സംഭവമറിഞ്ഞ ഓടിയെത്തിയ എസ്റ്റേറ്റ് ജീവനക്കാരും നാട്ടുകാരും ചേർന്ന് നോയലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വിവരമറിയിച്ചതനുസരിച്ച് പോലീസും അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് നോയലിന്റെ മൃതദേഹം കണ്ടെടുത്തത്. 5 വര്‍ഷമായി മുംബൈയില്‍ സ്ഥിര താമസക്കാരാണ് നോയലിന്റെ കുടുംബം. പിതാവ് ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. നാൻസിയാണ് സഹോദരി.