കോട്ടയം സി.എം.എസ് കോളജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ റിൻസി തോമസിനു ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ്.


കോട്ടയം: കോട്ടയം സി.എം.എസ് കോളജ് ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ റിൻസി തോമസിനു ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.

 

 മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സ് ൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. കോട്ടയം ബസേലിയസ് കോളജ് മലയാള വിഭാഗം മേധാവി വാഴൂർ ചെമ്പകശ്ശേരിൽ ഡോ. തോമസ് കുരുവിളയുടെ ഭാര്യയാണ് റിൻസി. അടൂർ പാണ്ടിക്കുടിയിൽ പുത്തൻവീട്ടിൽ പരേതനായ പി.കെ തോമസുകുട്ടിയുടെയും ആലീസ് തോമസിൻ്റെയും മകളാണ്. 2007 ൽ കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി എസ് സി ബിരുദവും 2009 ൽ എം ജി യൂണിവേഴ്‌സിറ്റിയിൽ നിന്നും എം എസ് സി ബിരുദവും കരസ്ഥമാക്കി.