കാഞ്ഞങ്ങാട് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച കോട്ടയം സ്വദേശിനിയായ യുവതിയുടെ സംസ്കാരം ഇന്ന്, പ്രിയതമനെ തനിച്ചാക്കി യാത്ര പ


കോട്ടയം: കാഞ്ഞങ്ങാട് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച കോട്ടയം സ്വദേശിനിയായ യുവതിയുടെ സംസ്കാരം ഇന്ന്. ചിങ്ങവനം പരുത്തുംപാറ മങ്ങാട്ട്​ റോബർട്ട്​ കുര്യാക്കോസിന്‍റെ ഭാര്യ ഏയ്ഞ്ചൽ റോബർട്ട്(26)ന്റെ സംസ്കാരം ഇന്ന് നടക്കും.

 

 ചൊവ്വാഴ്ച രാവിലെ 11.30 നു ചിങ്ങവനം പരുത്തുംപാറയിൽ ഉള്ള ഭവനത്തിൽ മൃതദേഹം എത്തിക്കും. തുടർന്ന് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതും സംസ്കാരം 4 മണിക്ക് ചിങ്ങവനം സെൻറ് ജോൺസ് ദയറാ പള്ളി സെമിത്തേരിയിൽ നടക്കും. യു കെ യിൽ ജോലി ചെയ്യുകയായിരുന്ന റോബർട്ട് പ്രിയതമയുടെ മരണ വാർത്തയറിഞ്ഞു കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. തുരുത്തിക്കാട് പയ്യനാട്ട് (എബ്രഹാം) കുഞ്ഞവറാച്ചന്റെയും, വെണ്ണിക്കുളം കൈതാരത്ത് ജൈനമ്മയുടെയും മകളാണ് ഏഞ്ചൽ. പാലക്കാട്ട്​ നഴ്​സായി ജോലി ​ചെയ്തിരുന്ന എയ്ഞ്ചൽ വിവാഹത്തിനായി നാട്ടിലെത്തിയതാണ്​. ജെയിംസിന്‍റെ മൂത്ത മകന്‍റെ ഭാര്യയുടെ അനിയത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം കോട്ടയത്തേയ്ക്കു മടങ്ങുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആലീസ് തോമസ് (63), ചിന്നമ്മ (68) എന്നിവരും മരണപ്പെട്ടിരുന്നു. ജെയിംസിന്‍റെ മൂത്ത മകന്‍റെ ഭാര്യയുടെ അനിയത്തിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ഇവർ.