കോട്ടയം: കോട്ടയം കൈപ്പുഴമുട്ടിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. കൈപ്പുഴമുട്ടിൽ നിയന്ത്രണംവിട്ട കാർ പുഴയിലേക്ക് മറിയുകയായിരുന്നു. കാറിൽ നിന്നും നിലവിളിയുയർന്നത് കേട്ടാണ് നാട്ടുകാർ ഇവിടേക്ക് ഓടിയെത്തിയത്. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു അഗ്നിരക്ഷാ സേനയെത്തി തെരച്ചിലിനൊടുവിലാണ് കാർ കണ്ടെത്തിയത്. കാറിന്റെ ചില്ല് തകർത്താണ് കാറിലുണ്ടായിരുന്ന രണ്ടു പേരെ പുറത്തെടുത്തത്. കാറിനുള്ളിൽ ചെളി നിറഞ്ഞ നിലയിലായിരുന്നു. രാത്രിയായതിനാൽ തെരച്ചിൽ ദുഷ്കരമായിരുന്നു. കാറിൽ നിന്നും പുറത്തെടുത്ത രണ്ടു പേര് അബോധാവസ്ഥയിലായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതീകാത്മക ചിത്രം.