ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്‌ഥ്യം, കോട്ടയം കിടങ്ങൂരിൽ വനിതാ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു.


കിടങ്ങൂർ: ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടയിൽ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട വനിതാ ഓട്ടോ ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. പിറയാർ കാവുംപാടം കൊങ്ങോർപള്ളിത്തറയിൽ ഗീത(45)യാണ് മരിച്ചത്.

 

 കിടങ്ങൂർ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറായിരുന്നു ഗീത. വെള്ളിയാഴ്ച കിടങ്ങൂർ അയർക്കുന്നം റോഡിൽ ഓട്ടത്തിനിടെ പാറേവളവിൽ വച്ചാണ് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. ഇതോടെ ഗീത കുഴഞ്ഞു വീഴുകയും ഓട്ടോ മറിയുകയുമായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരും മറ്റു വാഹന യാത്രികരും ചേർന്ന് ഗീതയെ കിടങ്ങൂരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനു അപകടത്തിൽ പരിക്കില്ല. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ നടക്കും.