മരങ്ങാട്ടുപിള്ളി: കോട്ടയം മരങ്ങാട്ടുപിള്ളിയിൽ മരം മുറിക്കുന്നതിനിടെ ഏണി തെന്നി മാറി വൈദ്യുതി ലൈനിലേക്ക് വീണു ഗൃഹനാഥന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.
ഉപ്പാച്ചേരിൽ ഫ്രാൻസീസ് കുര്യൻ (സുനു 55) ആണ് മരിച്ചത്. മരം മുറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനിലേക്ക് തെന്നി മറിഞ്ഞു വീഴുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.