ഈരാറ്റുപേട്ട: സർവ്വീസ് ആരംഭിച്ചത് മുതൽ വിവാദങ്ങളിൽ നിറഞ്ഞ ഏക ബസ്സ് ഒരുപക്ഷെ ഈരാറ്റുപേട്ട ഇടമറുക് പാറയിൽ ബേബി ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള റോബിൻ മോട്ടോർസ് ആയിരിക്കാനാണ് സാധ്യത.
പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെര്മിറ്റിൽ സർവ്വീസ് ആരംഭിച്ച ബസ്സ് നിരവധി തവണയാണ് മോട്ടോർ വാഹന വകുപ്പ് തടയുകയും പിഴ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തത്. പിന്നീട് നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് സർവ്വീസ് തുടരാൻ അനുമതി ലഭിച്ചത്. 2023 ഓഗസ്റ്റ് 30നാണ് റോബിൻ ബസ് കോയമ്പത്തൂർക്ക് സ്റ്റേജ് ക്യാരേജ് സർവീസ് ആരംഭിച്ചത്.
ഓള്‍ ഇന്ത്യ പെര്‍മിറ്റ് സര്‍വീസില്‍ ഓടിയിരുന്ന ബസിന്റെ പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് സർവീസ് അവസാനിപ്പിക്കുകയും തുടർന്ന് യാത്രക്കാർക്ക് കൂടുതൽ യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ പുതിയ ബസ്സ് നിരത്തിലിറക്കാനും ഗിരീഷ് തീരുമാനിച്ചത്. എന്നാൽ ബസ്സ് എത്തിയിട്ടും പല പല കാരണങ്ങളിൽ മോട്ടോർ വാഹന വകുപ്പ് 70 ദിവസമാണ് ബസ്സ് നിരത്തിലിറങ്ങാൻ അനുമതി നൽകാതെയിരുന്നത്. ആദ്യമായിട്ടാണ് ടാറ്റ മാർക്കൊപോളോ ബസ് ഈ സെഗ്‌മെന്റിൽ ഉപയോഗിക്കുന്നത്. 160 ബിഎച്ച്പി കരുത്തുള്ള 3.3 ലീറ്റർ 4 സിലിണ്ടർ എൻജിനാണ് ബസിൽ. പുതിയ ബസിന് രണ്ടു ദിവസം മുൻപാണ് പെർമിറ്റ് ലഭിച്ചത്. ബസ്സ് ഓടിത്തുടങ്ങിയെങ്കിലും ഇപ്പോൾ യാത്രക്കാർ കുറവായിരുന്നു. തന്റെ ബസ്സ് ഇനി സർവ്വീസിനുണ്ടാകില്ല എന്ന ഒരു രീതിയുണ്ടാക്കി കെ എസ് ആർ ടി സി യെ സഹായിക്കാനാണ് ഉദ്യോഗസ്ഥർ തന്റെ വാഹനത്തിന്റെ പെർമിറ്റ് ലഭ്യമാക്കാൻ 70 ദിവസം വരെ നീട്ടിക്കൊണ്ടു പോയതെന്നും ഗിരീഷ് പറഞ്ഞു. യാത്രക്കാർ ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നു ഗിരീഷ് പറഞ്ഞു.
ബസ്സിന്റെ സമയക്രമം:
പുനലൂർ : 3:30am
പത്തനംതിട്ട : 4:00 am
റാന്നി : 4:20 am
എരുമേലി : 4:45 am
കാഞ്ഞിരപ്പള്ളി : 5:10am
ഈരാറ്റുപേട്ട : 5:30 am
പാലാ : 5:45 am
തൊടുപുഴ : 6:20 am
മുവാറ്റുപുഴ 6:45 am
പെരുമ്പാവൂർ : 7:10am
അങ്കമാലി : 7::30
തൃശ്ശൂർ( പാലിയക്കര) : 8:00am
പാലക്കാട് : 9:00am( ചന്ദ്രനഗർ)
കോയമ്പത്തൂർ : 10:00
എറണാകുളം വഴിയാണ് തിരികെ പുനലൂർ പോവുക.
5:00pm കോയമ്പത്തൂർ
9:00 എറണാകുളം(VMH)
10:30 പാലാ
10:45 ഈരാറ്റുപേട്ട
11:10 കാഞ്ഞിരപ്പിള്ളി
11:30എരുമേലി
12:10 പത്തനംതിട്ട
12:45 പുനലൂർ
Seat reservation 9497352007