കോട്ടയത്ത് മുഖ്യമന്ത്രിക്ക് കിട്ടിയത് ഒരു കിടിലൻ കുട്ടി സല്യൂട്ട്‌! ഗംഭീര കുട്ടി സല്യൂട്ടിൽ പുഞ്ചിരിയോടെ മുഖ്യമന്ത്രി, ഒപ്പം ആറാം ക്ലാസ്സുകാരൻ നൽകിയത്


കോട്ടയം: കോട്ടയത്ത് കേരള പൊലീസ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനിടെ മുഖ്യമന്ത്രിക്ക് കിട്ടിയത് ഒരു കിടിലൻ കുട്ടി സല്യൂട്ട്‌. 


















പ്രതിനിധി സമ്മേളന വേദിയിലെത്തി മുഖ്യമന്ത്രിക്ക് കുട്ടി സല്യൂട്ട്‌ നൽകിയത് ചക്കുവരയ്ക്കൽ സ്വദേശിയും പോലീസ് ഉദ്യോഗസ്ഥനുമായ സന്തോഷ്‌ കുമാറിന്റെയും ദേവു സന്തോഷിന്റെയും മകനായ ധ്രുവൻ ആണ്. പുനലൂർ ശബരിഗിരി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ധ്രുവൻ. വേദിയിലെത്തി കിടിലൻ സല്യൂട്ട്‌ നൽകിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻറെ മുഖത്തും പുഞ്ചിരി വിടർന്നു. മുഖ്യമന്ത്രിയെ കാണാനായി ധ്രുവൻ കൊല്ലത്തുനിന്നു കോട്ടയത്ത്‌ എത്തിയത്‌ താൻ വരച്ച മുഖ്യമന്ത്രിയുടെ ചിത്രം കൈമാറാനാമെന്ന ആഗ്രഹവുമായായിരുന്നു. ഉദ്‌ഘാടന പ്രസംഗത്തിന്‌ ശേഷം തന്റെ സമ്മാനം കൈമാറാൻ അവസരം ലഭിച്ചപ്പോൾ ഒട്ടും മടിക്കാതെ വേദിയിലെത്തി കിടിലൻ കുട്ടി സല്യൂട്ട്‌ നൽകിയ ശേഷമാണ് ചിത്രം കൈമാറിയത്. വളരെ കൃത്യതയോടെയുള്ള ധ്രുവന്റെ സല്യൂട്ട്‌ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ചിത്രം മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം മുഖ്യമന്ത്രിക്ക്‌ സ്റ്റൈലൻ സല്യൂട്ട്‌ നൽകി സദസിന്റെ ഹൃദയം കീഴടക്കിയാണ്‌ അവൻ മടങ്ങിയത്‌.