ഓണത്തെ വരവേൽക്കാനായി നാടും നഗരവും ഒരുങ്ങിത്തുടങ്ങി, സജീവമായി ഉപ്പേരിക്കടകൾ.


കോട്ടയം: തിരുവോണത്തിന് 12 ദിനങ്ങൾ മാത്രം ശേഷിക്കവേ ഓണത്തെ വരവേൽക്കാനായി നാടും നഗരവും ഒരുങ്ങിത്തുടങ്ങി. ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാതെ ജില്ലയുടെ എല്ലാ സ്ഥലങ്ങളിലും ഉപ്പേരി കടകൾ സജീവമായി തുടങ്ങി. 


















500 രൂപ വരെ ഉപ്പേരിക്ക് കിലോവിലയുണ്ട്. ഉപ്പേരിക്കൊപ്പം ശർക്കരവരട്ടി,കളിയടയ്ക്ക എന്നിവടയും ഉപ്പേരിക്കടകളിലുണ്ട്. ഇത്തവണ ഉപ്പേരിക്കടകളിൽ വിവിധയിനം ഹൽവകളും ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഈ ആഴ്ച ആദ്യം മുതലാണ് ഉപ്പേരിക്കടകൾ സജീവമായിത്തുടങ്ങിയത്. നിലവിൽ ഉപഭോക്താക്കളുടെ തണുത്ത പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും വരും ദിവസങ്ങളിൽ വ്യാപാരം കൂടുതൽ ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. അടുത്ത ആഴ്ച പകുതിയോടെ പായസ മേളകളും സജീവമാകും. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഓണ സമ്മാനങ്ങൾക്കൊപ്പം നൽകാവുന്ന ഉപ്പേരിയും ശർക്കരവരട്ടിയും പായസം മറ്റു പലഹാരങ്ങളുമടങ്ങിയ കിറ്റുകൾ ബേക്കറികളിൽ ലഭ്യമാണ്. പായസങ്ങൾക്കും ഓണസദ്യകൾക്കും ഇപ്പോൾ തന്നെ വിവിധ ബേക്കറികളിലും കേറ്ററിംഗ് സ്ഥാപനങ്ങളിലും ഓഡറുകൾ സ്വീകരിച്ചു തുടങ്ങി.