വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ നാളെയോടെ ന്യൂനമർദം, ലക്ഷദ്വീപിന്‌ മുകളിൽ ചക്രവാതച്ചുഴി, സംസ്ഥാനത്ത് അടുത്ത 7 ദിവസം കൂടി മഴയ്ക്ക് സാധ്യത.


തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാലും ലക്ഷദ്വീപിന്‌ മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെയും ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും  സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.