കോട്ടയം: കനത്ത മഴയിൽ മണിമലയാറ്റിൽ കേന്ദ്ര ജലകമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
നദീ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മണിമലയാറ്റിലെ പുല്ലകയാർ സ്റ്റേഷനിലാണ് ജലനിരപ്പ് അപകടനിലയിൽ എത്തിയിരിക്കുന്നത്.