മുണ്ടക്കയം കോരുത്തോട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർക്ക് ദാരുണാന്ത്യം.


മുണ്ടക്കയം: മുണ്ടക്കയം കോരുത്തോട് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ 2 പേർക്ക് ദാരുണാന്ത്യം. നിരപ്പേൽ രാജു-കൃഷ്ണമ്മ ദമ്പതികളുടെ മകൻ രാജേഷ് (31), നടുവിലേതിൽ സുധാകരൻ-രമണി ദമ്പതികളുടെ മകൻ കിഷോർ (51) എന്നിവരാണ് മരിച്ചത്. കോരുത്തോട് അമ്പലംകുന്ന് ഭാഗത്ത് ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ  ശശിധരനും പരിക്കേറ്റിട്ടുണ്ട്. മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം നഷ്ടമായി എതിരെയെത്തിയ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുവരും ഒരുമിച്ചു ജോലി ചെയ്യുന്നവരായിരുന്നു. സുജാതയാണ് കിഷോറിന്റെ ഭാര്യ. മകൾ-അമൃത. പ്രിയയാണ് രാജേഷിന്റെ ഭാര്യ. ഇരുവരുടെയും സംസ്കാരം ഇന്ന് നടക്കും.