പാമ്പാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം, അപകടത്തിൽ 3 പേർക്ക് ഗുരുതര പരിക്ക്.



പാമ്പാടി: പാമ്പാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പാമ്പാടി കോത്തല പുറംമ്പുങ്കൽ അനിലിന്റെ മകൻ അച്ചു അനിൽ (19) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8 മണിയോടെ നെടുംകുഴി ഗ്യാസ് ഏജൻസിക്കു സമീപം ആണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ 3 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പങ്ങട സ്വദേശി ജിജി (53), അച്ചുവിന്റെ സുഹൃത്തുക്കളായ കോത്തല സ്വദേശികളായ രഞ്ജിത്ത് (23), നിഖിൽരാജ് (19)എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് 4 പേരെയും ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അച്ചുവിന്റെ മരണം സംഭവിച്ചിരുന്നു.