പാലാ-പൊൻകുന്നം റോഡിൽ ശബരിമല തീർഥാടകരുടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്.


പാലാ: പാലാ-പൊൻകുന്നം റോഡിൽ ശബരിമല തീർഥാടകരുടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 പേർക്ക് ഗുരുതര പരിക്ക്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരായ പനമറ്റം കുന്നപ്പള്ളിക്കരോട്ട് ശശി (64), പനമറ്റം കൊല്ലംകുന്നേൽ ജിഷ്ണു (29) എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിനു സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. ദിശതെറ്റി എത്തിയ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് ഓട്ടോറിക്ഷയിൽ ഇടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം ഉണ്ടായത്. പാലാ-പൊൻകുന്നം റോഡിൽ എലിക്കുളം മടുക്കക്കുന്ന് ഭാഗത്ത് ആണ് അപകടം ഉണ്ടായത്.