ഫാനിന്റെ സ്വിച്ച് ഓണാക്കിയതിനിടെ എരുമേലിയിൽ വീടിനുള്ളിൽ വൈദ്യുത ആഘാതമേറ്റ് വീട്ടമ്മ മരിച്ചു.


എരുമേലി: ഫാനിന്റെ സ്വിച്ച് ഓണാക്കിയതിനിടെ എരുമേലിയിൽ വീടിനുള്ളിൽ വൈദ്യുത ആഘാതമേറ്റ് വീട്ടമ്മ മരിച്ചു. എരുമേലി നെടുംങ്കാവുവയൽ ചൂരക്കുറ്റിതടത്തിൽ സുബാഷിന്റെ ഭാര്യ രേണുക ( 34 ) ആണ് വീടിനുള്ളിൽ വൈദ്യുത ആഘാതമേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ മുറിക്കുള്ളിലെ ഫാനിന്റെ സ്വിച്ച് ഓണാക്കിയതിനിടെ വൈദ്യുത ആഘാതമേൽക്കുകയായിരുന്നു. സ്വിച്ചിൽ നിന്നും വൈദ്യുത ആഘാതമേറ്റ് വീട്ടമ്മ തെറിച്ചു വീഴുകയായിരുന്നു. പൊലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് നടക്കും. നിഹായിക, നിഹൻ, നിവേദിക എന്നിവരാണ് മക്കൾ.