സ്ത്രീധനം കൊടുക്കൽ വാങ്ങൽ സമ്പ്രദായത്തിനെതിരെ മം​ഗളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത് അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ: മന്ത്രി വി എൻ വാസവൻ.


കോട്ടയം: സ്ത്രീധനത്തിനെതിരായി മംഗളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണെന്ന് മന്ത്രി വി എൻ വാസവൻ. തെള്ളകം ഡിഎംസിസി കൺവെൻഷൻ സെൻ്ററിൽ മം​ഗളം കോളേജ് ഓഫ് എഞ്ചിനീറിംഗിൽ പുതുതായി അനുവദിച്ച കോഴ്സുകളുടെയും ഒരു വർഷംകൊണ്ട് ഒരു ലക്ഷം പേരെ പങ്കാളികളാക്കുന്ന ആന്റി ഡവറി ക്യാമ്പയിന്റെയും ഉദ്ഘാടനം നിർവ​​ഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹം ചെറുക്കേണ്ട ഒന്നാണ് സ്ത്രീധനം കൊടുക്കൽ വാങ്ങൽ സമ്പ്രദായമെന്നും അദ്ദേ​ഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സമൂഹത്തിൽ അവബോധം സൃഷ്ടിച്ചുകൊണ്ട് ‘ആന്റി ഡവറി ക്യാമ്പയിൻ’ ഏറ്റെടുത്ത മംഗളം വിദ്യാഭ്യാസ സ്ഥാപനങ്ങളെ മന്ത്രി അഭിനന്ദിച്ചു.മംഗളം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ 2024 ബാച്ചിന്റെ ഇൻഡക്ഷൻ പ്രോഗ്രാം SCIENTIA-2K24 ന്റ്റെ ഉദ്ഘാടനവും ഇതേ വേദിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിർവഹിച്ചു .ഉന്നത വിദ്യാഭ്യാസ രംഗം സ്റ്റാർട്ട്‌ അപ്പ്‌ ഹബുകളായി മാറേണ്ടത് സമൂഹത്തിന്റെ ആവിശ്യകതയെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ കേരള സ്റ്റാർട്ട്‌ അപ്പ്‌ മിഷനിന്റെ കീഴിൽ ഐ ഇ ഡി കൾ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്നു. ഇൻഡസ്ട്രിയൽ പാർക്ക്കൾ തുടങ്ങുന്ന തലത്തിലേക്ക് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഉയരുന്നു, പുതിയതായി അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളും ഈ സൗകര്യങ്ങളൊക്കെ ഉപയോഗിച്ച് മികച്ച സ്റ്റാർട്ട്‌ അപ്പുകൾ തുടങ്ങുന്ന തലത്തിലേക് ഉയരണം. ഡോ. ആർ ബിന്ദു ഉത്ഘാടന പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. ബി ടെക് ഇൻ കമ്പ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസ് , ബി ടെക് ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ്, ബിടെക് ഇൻ സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, ബിബിഎ ബിസിഎ എന്നീ കോഴ്സുകളാണ് കോളേജിൽ പുതുതായി ആരംഭിച്ചിരിക്കുന്നത്. ഡോ. വിനോദ് കുമാർ ജേക്കബ്, സിൻഡിക്കേറ്റ് മെമ്പർ, എപിജെ അബ്ദുൽ കലാം കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി അക്കാഡമിക് എക്സലൻസ് അവാർഡ് വിതരണം ചെയ്യുകയും ഇൻഡക്ഷൻ പ്രഭാഷണം നടത്തുകയും ചെയ്തു. ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐപിഎസ്, മുൻ ഡിജിപി കേരള പോലീസ് മുഖ്യ സന്ദേശം നൽകുകയുണ്ടായി. പ്രിൻസിപ്പൽ ഡോ. വിനോദ് പി വിജയൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കോളേജ് ചെയർമാൻ ഡോ. ബിജു വർഗീസ് അധ്യക്ഷത വഹിച്ചു.ഡോ. ജേക്കബ് തോമസ് ഐപിഎസ് പ്രസിഡൻറ് മംഗളം എഡ്യൂക്കേഷണൽ സൊസൈറ്റി, കോളേജ് ചെയർ പേഴ്സൺ ശ്രീമതി. തോഷ്മ ബിജു വർഗീസ്,കേണൽ. പി. ശ്രീനിവാസൻ, കമാൻഡിങ് ഓഫീസർ 16(K) ബറ്റാലിയൻ എൻസിസി കോട്ടയം, ഡോ. അരുൺ ജോസ് വൈസ് പ്രിൻസിപ്പൽ, പ്രൊഫസർ നീമാ ജോർജ് വൈസ് പ്രിൻസിപ്പൽ എന്നിവർ സംസാരിച്ചു. ബിടെക്, എം ടെക്, പോളിടെക്നിക്,എം ബി എ, എം സി എ, ബി ബി ബി എ, ബി സി എ, എന്നീ കോഴ്സുകളും ഗവേഷണത്തിനുള്ള സൗകര്യങ്ങളും ക്യാമ്പസ് നൽകുന്നു.