ഒരു ലക്ഷം ലിറ്ററായി വര്‍ധിപ്പിച്ചു നവീകരിച്ച മില്‍മ കോട്ടയം ഡെയറിയുടെ ഉദ്ഘാടനം നാളെ.


കോട്ടയം: ഒരു ലക്ഷം ലിറ്ററായി വര്‍ധിപ്പിച്ചു നവീകരിച്ച മില്‍മ കോട്ടയം ഡെയറിയുടെ ഉദ്ഘാടനം നാളെ. ഒക്ടോബർ 22 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് കോട്ടയം ഡെയറി അങ്കണത്തില്‍ നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉത്‌ഘാടനം നിർവ്വഹിക്കും. ദേശീയ ക്ഷീരവികസന ബോര്‍ഡ് ദക്ഷിണേന്ത്യയിലെ പ്രോമിസിംഗ് മില്‍ക്ക് യൂണിയനായി എറണാകുളം മേഖലാ യൂണിയനെ തെരഞ്ഞെടുത്തതിന്‍റെ ഭാഗമായി ലഭിച്ച സാമ്പത്തിക സഹായം, കേരള സര്‍ക്കാരിന്‍റെ വാര്‍ഷിക പദ്ധതി ഫണ്ട്, മേഖലാ യൂണിയന്‍റെ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തിയാണ് കോട്ടയം ഡെയറി നവീകരിച്ചത്.  കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് എം പി മുഖ്യപ്രഭാഷണം നടത്തും. മില്‍മ ഫെഡറേഷന്‍ എം ഡി ആസിഫ് കെ യൂസഫ് പദ്ധതി വിശദീകരിക്കും.