ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടി: വി എൻ വാസവൻ.


കോട്ടയം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീർത്ഥാടനം ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞു.

 

 തീർത്ഥാടനവുമായി ബന്ധപ്പെട്ട്  മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ പങ്കെടുത്ത ഓൺലൈൻ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത് എന്ന് മന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി വി എൻ വാസവൻ. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ആണ് ദര്‍ശന സൗകര്യം ഒരുക്കിയിരിക്കുന്നത്. തീര്‍ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത്.