മഞ്ഞ, പിങ്ക്‌ കാർഡുടമകളുടെ റേഷൻ മസ്‌റ്ററിങ്‌: സമയ പരിധി ഇന്ന് അവസാനിക്കും. ജില്ലയിൽ മസ്റ്ററിങ് പൂർത്തിയാക്കാനുള്ളത് 1,69,869 പേർ.


കോട്ടയം: സംസ്ഥാനത്ത് മഞ്ഞ, പിങ്ക്‌ കാർഡുടമകളുടെ റേഷൻ മസ്‌റ്ററിങിന് അനുവദിച്ചിരിക്കുന്ന സമയ പരിധി ഇന്ന് അവസാനിക്കും. ജില്ലയിലെ രണ്ട് റേഷൻ കാർഡ് വിഭാഗങ്ങളിലായി ആകെ 7,95,338 പേരാണുള്ളത്.

 

 ഇവരിൽ ഇതുവരെ മസ്‌റ്ററിങ്‌ പൂർത്തിയാക്കിയത്‌ 6,25,469 പേരാണ്‌. നിലവിൽ താമസ സ്ഥലത്ത് ഇല്ലാത്തവരും മറ്റു സ്ഥലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുമുൾപ്പടെയുള്ളവരാണ് മസ്റ്ററിങ് പൂർത്തിയാക്കാനുള്ളത്. മസ്റ്ററിങ് പൂർത്തിയാക്കാൻ എത്തിയവരിൽ നിരവധി പേരുടെ വിരൽ പതിയാത്തതും ഇവർക്ക് ആധാർ വീണ്ടും അപ്‌ഡേറ്റ് ചെയ്തു ലഭിക്കാൻ താമസം നേരിട്ടതും പ്രക്രിയ പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിട്ടിട്ടുണ്ട്. സമയ പരിധി ഇന്ന് അവസാനിക്കുന്ന ഘട്ടത്തിൽ മസ്റ്ററിങ് ഇതുവരെയും പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് ബദൽ സംവിധാനം ഏർപ്പെടുത്തുമെന്നാണ് കരുതുന്നത്.