തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു. മേല്‍ശാന്തി പി എന്‍ മോഹനന്‍ ശ്രീകോവില്‍ തുറന്ന് ദീപം കൊളുത്തി. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു നട തുറക്കല്‍. തുലാ മാസ പൂജകള്‍ക്ക് ശേഷം ഈ മാസം 21ന് നട അടക്കും. ശബരിമല മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തിയായി വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയായ അരുൺ കുമാർ നിലവിൽ ലക്ഷ്‌മിനട ക്ഷേത്രത്തിലെ പൂജാരിയാണ്. വാസുദേവൻ നമ്പൂതിരി കോഴിക്കോട് സ്വദേശിയാണ്. മലയാള മാസമായ തുലാം ഒന്നിന് തലേന്ന് തന്നെ ഭക്തജന തിരക്കിലായിരുന്നു എരുമേലി. ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്തും എരുമേലിയും ഭക്തജനങ്ങളുടെ തിരക്കുണ്ട്.