വൈക്കം: വൈക്കം പെരുവയിൽ മിനി വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആപ്പാഞ്ചിറ പൂഴിക്കോൽ വാരിയത്ത് വീട്ടിൽ വി. എ ജോസഫിൻ്റെ മകൻ വി.ജെ ഷോജി ജോസഫ് (40) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ വൈക്കം പെരുവ കുറുവേലി പാലത്തിനു സമീപം ആണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഷോജിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഷോജിയെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: അനുമോൾ, മകൾ അയറിൻ ഷോജി (മൂന്നര വയസ്).