പനച്ചിക്കാട് ദക്ഷിണ മൂകാംബി സ്വരസ്വതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു.


പനച്ചിക്കാട്: പനച്ചിക്കാട് ദക്ഷിണ മൂകാംബി സ്വരസ്വതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. 51 ഗുരുക്കന്മാരുടെ കാർമികത്വത്തിൽ നാളെ പുലർച്ചെ 4 മുതലാണു വിദ്യാരംഭം.

 

 സരസ്വതീ സമക്ഷത്തിൽ ആദ്യാക്ഷരം കുറയ്ക്കുന്നതിനായി നാളെ നിരവധി കുരുന്നുകൾ ക്ഷേത്ര സന്നിധിയിലെത്തും. പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ഇന്നലെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ജില്ലയിലെ ക്ഷേത്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു. നാളെ പുലർച്ചെ  പൂജയെടുപ്പ് ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വിദ്യാരംഭ ചടങ്ങുകൾ 4 മണിക്ക് ആരംഭിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.