വൈക്കം: അഷ്ടമി ദർശനത്തിനൊരുങ്ങി വൈക്കം മഹാദേവ ക്ഷേത്രം. നാളെയാണ് ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി. നൂറുകണക്കിന് ഭക്തജനങ്ങളാണ് ഓരോ ദിവസവും ക്ഷേത്രത്തിൽ ദർശനത്തിനു എത്തിക്കൊണ്ടിരിക്കുന്നത്. അവധി ദിനമായ ഞായറാഴ്ച ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ നീണ്ടനിരയായിരുന്നു. മണിക്കൂറുകളോളം കാത്തു നിന്ന ശേഷമാണ് ദർശനത്തിനു അവസരമൊരുക്കിയത്. അവധി ദിനമായതിനാൽ ദൂരെ ദേശത്തു നിന്നുള്ളവരും ഞായറാഴ്ച ദർശനത്തിനു എത്തിയിരുന്നു. നാളെ പുലർച്ചെ നാലരയ്ക്കാണ് അഷ്ടമി ദർശനം. വൃശ്ചിക മാസത്തിലെ അഷ്ടമിനാളിൽ ക്ഷേത്രത്തിലെ കിഴക്കേ ആൽത്തറയിൽ വ്യാഘ്രപാദ മഹർഷിക്ക് ഭഗവാൻ ദർശനം നൽകിയെന്നാണ് വിശ്വാസം. നാളെ പുലർച്ചെയുള്ള അഷ്ടമി ദർശനത്തിനായി ഭക്തരുടെ കാത്തുനിൽപ് ഇന്നു രാത്രിയോടെ ആരംഭിക്കും.
അഷ്ടമി ദർശനത്തിനൊരുങ്ങി വൈക്കം, ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ.