മുണ്ടക്കയം: മുണ്ടക്കയത്ത് നിയന്ത്രണംവിട്ട പിക്ക് അപ്പ് വാൻ 2 ബൈക്കുകളിലും കാറിലും ഇടിച്ചു കയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി കൊടകപറമ്പിൽ ദേവസ്യ പോൾ ആണ് മരിച്ചത്. കൊല്ലം തേനി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിൽ ചിറ്റടിയ്ക്ക് സമീപം അട്ടിവളവിലാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട പിക്ക് അപ്പ് വാൻ എതിരെയെത്തിയ 2 ബൈക്കുകളിലും റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചു കയറുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്ക് അപ്പ് വാൻ ആണ് അപകടത്തിൽപ്പെട്ടത്.