കോട്ടയം: കാരിത്താസ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം ഇനിമുതൽ കാരിത്താസ് മാതായിൽ. ഇന്ന് വൈകുന്നേരം 3 മണിക്ക് കാരിത്താസ് മാതായിൽ വച്ച് നടന്ന ചടങ്ങിൽ ബാലതാരം ദേവനന്ദ ഉദ്ഘാടനം നിർവഹിച്ചു. കാരിത്താസ് ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ റവ.ഫാ. ജിനു കാവിൽ ചടങ്ങിന് സ്വാഗതം ആശംസിക്കുകയും ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിക്കുകയും ചെയ്തു. പീഡിയാട്രിക് സീനിയർ കൺസൾട്ടന്റ് ഡോ.സുനു ജോൺ നന്ദി അറിയിച്ചു. കാരിത്താസ് മാതാ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തെ കുറിച്ച് അറിയാനും ഡോക്ടറിന്റെ അപ്പോയിന്മെന്റ് എടുക്കുന്നതിനുമായി 0481 2792500 എന്ന നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ www.caritasmathahospital.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പാസ്റ്ററൽ കെയർ ഡയറക്ടർ റവ. ഫാ. ഡോ. ബ്രസ്സൺ ഒഴുങ്ങാലിൽ, പാസ്റ്ററൽ കെയർ അസിസ്റ്റൻ്റ് ഡയറക്ടർ റവ. ഫാ. അബി അലക്‌സ് വടക്കേക്കര, ജോയിന്റ് ഡയറക്ടർമാരായ റവ. ഫാ. ജിസ്മോൻ മഠത്തിൽ, റവ. ഫാ. റോയ് കാഞ്ഞിരത്തുമൂട്ടിൽ, റവ. ഫാ. സ്റ്റീഫൻ തേവർപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. ഉത്ഘടനത്തോടനുബന്ധിച്ചുകൊണ്ട് നടത്തിയ 'കുഞ്ഞോളം കരുതൽ' എന്ന ക്യാംപെയ്‌നിന്റെ ഭാഗമായി 14 വയസ്സിനു താഴെയുള്ള കുട്ടികൾക്കായി 'ക്രയോൺ ബോക്സ്' എന്ന പേരിൽ പ്രത്യേക ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത് നിരവധി കുട്ടികൾ അവരുടെ സർഗാത്മ കഴിവുകൾ പ്രദർശിപ്പിച്ചു.