എരുമേലി: ശബരിമല മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ഡിടിപിസിയുടെ കീഴിലുള്ള എരുമേലി പിൽഗ്രിം സെന്ററിൽ തീർഥാടകർക്കായി സൗകര്യങ്ങളൊരുക്കി. എട്ട് മുറികൾ, രണ്ട് മിനി ഹാൾ, ഒരു മെയിൻ ഹാൾ, രണ്ട് ഡോർമിറ്ററി, നാല് ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിങ്ങനെയാണ് സജ്ജീകരിച്ചിട്ടുള്ളത്. മുറികൾക്ക് 900 രൂപ ( രണ്ട് പേർക്ക്) ഡോർമിറ്ററി ഒരാൾക്ക് 100 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ടോയ്ലറ്റ്, ഓപ്പൺ ബാത്ത് സൗകര്യങ്ങൾ സൗജന്യമായി തീർത്ഥാടകർക്ക് നൽകും. നവംബർ 26 മുതൽ മണ്ഡലകാലം തീരുന്നതുവരെ ഈ സേവനം ലഭ്യമാണ്.