പമ്പയിൽ നിന്ന് നിലക്കലേക്ക് വന്ന കെ എസ് ആർ ടി സി ബസ്സിന്‌ തീ പിടിച്ചു, ബസ്സ് പൂർണ്ണമായയും കത്തി നശിച്ചു.


കോട്ടയം: പമ്പയിൽ നിന്ന് നിലക്കലേക്ക് വന്ന കെ എസ് ആർ ടി സി ബസ്സിന്‌ തീ പിടിച്ചു. ഇന്ന് രാവിലെ 5.37ന് ആണ് ചാലക്കയത്തിനും നിലക്കലിനുമിടയിൽ വെച്ച് അപകടം ഉണ്ടായത്. ബോണറ്റിനടിയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട കെ എസ് ആർ ടി സി ബസ്സ് ഡ്രൈവർ വാഹനം നിർത്തുകയും തുടർന്ന് അഗ്നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്യുകയായിരുന്നു. വാഹനത്തിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ബസ്സ് പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.