തിരുവനന്തപുരം: സാങ്കേതിക വിദ്യയുടെ ഗുണഫലം ലഭ്യമാക്കുന്നതോടൊപ്പം സർക്കാർ സേവനങ്ങൾ സുതാര്യവും അനായാസവുമായി എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൗജന്യ വൈഫൈ കെ ഫൈ - കേരള വൈഫൈ സംസ്ഥാനമൊട്ടാകെ 2023 പൊതു ഇടങ്ങളിൽ സൗജന്യ വൈഫൈ സേവനം സജ്ജമാക്കിയിട്ടുണ്ട്. ഏല്ലാവർക്കും പബ്ലിക്ക് വൈഫൈ സൗകര്യമുറപ്പാക്കുന്ന കെ ഫൈ ഉൾപ്പെടെ ഈ രംഗത്ത് നടപ്പാക്കുന്ന പദ്ധതികളിലൂടെ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കടുക്കുകയാണ്. കെ ഫൈ 1 ജിബി ഡാറ്റ തികച്ചും സൗജന്യമായി ലഭിക്കും. കൂടുതൽ ഡാറ്റ മിതമായ നിരക്കിലും ലഭിക്കും.
കോട്ടയം ജില്ലയിലെ സൗജന്യ വൈഫൈ പ്രദേശങ്ങൾ ഏതൊക്കെയെന്നറിയാം...