കോട്ടയം: കോട്ടയത്ത് നഗരമധ്യത്തിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കുടമാളൂർ സ്വദേശിയായ പുള്ളിപ്പറമ്പിൽ വീട്ടിൽ പി.പി ബിജു (50) നെ ആണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം ബസേലിയസ് കോളേജിന് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയിട്ട കാറിനുള്ളിലാണ് ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ സീറ്റിൽ ബിജു ചരിഞ്ഞു കിടക്കുന്നതു കണ്ടു പന്തികേട് തോന്നി കാറിനു സമീപം ഉണ്ടായിരുന്നവരാണ് ആദ്യമെത്തി നോക്കിയത്. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.