തിരുവനന്തപുരം: ഇരുമുടിക്കെട്ട് നിറയ്‌ക്കുന്ന സ്ഥലങ്ങളിലെത്തി തീർഥാടകരെ ശബരിമലയിലെത്തിക്കാൻ ഒരുങ്ങി കെഎസ്‌ആർടിസി. ഡിപ്പോയ്ക്ക് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ഈ സേവനം ലഭ്യമാകും. 40 പേരിൽ കുറയാത്ത സംഘത്തിനാണ് സൗകര്യം ലഭ്യമാകുന്നത്. ഡിപ്പോ അധികൃതര്‍ക്ക് അപേക്ഷ നല്‍കി 10 ദിവസം മുൻപ് മുതൽ സീറ്റ് ബുക്ക് ചെയ്യാവുന്നതാണ്. തീര്‍ഥാടനത്തിന്റെ ആദ്യഘട്ടത്തില്‍ 383 ബസും രണ്ടാംഘട്ടത്തില്‍ 550 ബസും ഉണ്ടാകും. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കും. ശബരിമല ദർശനത്തിന് എത്തുന്നവർക്ക് കെഎസ്ആർടിസി സുരക്ഷിത യാത്ര ഉറപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു.