അർപ്പൂക്കര നീണ്ടൂർ പഞ്ചായത്തു നിവാസികളുടെ ദീർഘകാല ആവിശ്യമായിരുന്ന മാന്നാനം പാലത്തിൻ്റെ പുനർനിർമാണം ഉടൻ ആരംഭിക്കും: വി എൻ വാസവൻ.


കോട്ടയം: അർപ്പൂക്കര നീണ്ടൂർ പഞ്ചായത്തു നിവാസികളുടെ ദീർഘകാല ആവിശ്യമായിരുന്ന മാന്നാനം പാലത്തിൻ്റെ പുനർനിർമാണം ഉടൻ ആരംഭിക്കുമെന്നു മന്ത്രി വി എൻ വാസവൻ. നവോത്ഥാന നായകരിൽ ഒരാളായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛൻ ആദ്യമായി പള്ളി സ്ഥാപിച്ച അനുഗ്രഹീത മണ്ണാണ് മാന്നാനം. പാലത്തിന്റെ പുനർ നിർമ്മാണത്തിനായി പുതുക്കി നൽകിയ പ്ലാനിനും എസ്റ്റിമേറ്റ് തുകയ്ക്കും ഭരണാനുമതി ലഭിച്ചു. 24.83 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത് എന്നും മന്ത്രി പറഞ്ഞു. മാന്നാനം പാലം ദേശീയ ജലപാതയുടെ ഭാഗമായതിനാൽ ആദ്യം നൽകിയ എസ്റ്റിമേറ്റ് തുകയും പ്ലാനും മാറ്റുകയായിരുന്നു. പുതിയ പാലം 228.7 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശമായതിനാൽ  6 മീറ്റർ ഉയരത്തിലുമാണ് പുനർ നിർമ്മിക്കുന്നത്. മെയിൻ സ്പാൻ ബോ സ്ട്രിംഗ് പി.എസ്.സി ഗ്രിഡർ രീതിയിലാണ് പാലത്തിൻ്റെ നിർമ്മാണം. നിർമ്മാണം പൂർത്തിയാകുന്നതോടെ മാന്നാനം കൈപ്പുഴ റോഡിൻറെ 320 മീറ്റർ റോഡ് നവീകരിച്ച് അപ്പ്രോച്ച് റോഡിൻ്റെ നിർമ്മാണം പൂർത്തിയാക്കാനും സാധിക്കും. അതിരമ്പുഴയുടെ ഭാവി ടൂറിസം പദ്ധതികൾ വികസിപ്പിക്കുന്നത് കൂടി മുന്നിൽ കണ്ടാണ് പാലത്തിൻ്റെ നിർമ്മാണം എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.