അഭിമാനമായി നമ്മുടെ കോട്ടയം മെഡിക്കൽ കോളേജ്! ഏഴാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരം, ഗുരുതര കരൾ രോഗം ബാധിച്ച പിതാവിന് കരൾ പകുത്ത് നൽകിയത് വി


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന്റെ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി, മെഡിക്കൽ കോളേജിലെ ഏഴാമത്തെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വിജയകരം. ഗുരുതര കരൾ രോഗം ബാധിച്ച മാവേലിക്കര സ്വദേശിയായ 57 വയസുകാരനാണ് കരൾ മാറ്റിവച്ചത്. അദ്ദേഹത്തിന്റെ മകൻ മൂന്നാം വർഷ ബി.കോം. വിദ്യാർത്ഥിയായ 20 വയസുകാരനാണ് കരൾ പകുത്ത് നൽകിയത്. മെഡിക്കൽ കോളേജുകളിൽ നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളിൽ കരൾ പകുത്ത് നൽകിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് ഈ മകൻ. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആരോഗ്യ പ്രവർത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദനം അറിയിച്ചു. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.