കിടങ്ങൂർ: കോട്ടയത്ത് മീനച്ചിലാറ്റിൽ 2 ദിവസം മുൻപ് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജി (26)യുടെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും ഈരാറ്റുപേട്ട നന്മക്കൂട്ടം പ്രവർത്തകരുടെയും സംയുകതമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.