സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരും, കോട്ടയം ജില്ലയിൽ പരക്കെ മഴ.


കോട്ടയം: കോട്ടയം ജില്ലയിലുൾപ്പടെ സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ് നാടിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നത്തിന്റെ ഫലമായി അടുത്ത 5 ദിവസം കൂടി മഴ തുടരും. കോട്ടയം ജില്ലയിൽ ഇന്ന് ഉച്ച മുതൽ പരക്കെ മഴ ലഭിച്ചു. കിഴക്കൻ മേഖലകളിലുൾപ്പടെ ശക്തമായ മഴയാണ് ഇന്ന് ലഭിച്ചത്. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.