ഇരട്ട ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴ കനക്കും, ജില്ലയിൽ മഴ ശക്തം, അയ്മനത്ത് അരമണിക്കൂറിൽ 30 മില്ലിമീറ്റർ, പുതുപ്പള്ളിയിൽ 15 മില്ലിമീറ്റർ മഴ.


കോട്ടയം: തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ തെക്കൻ കേരളത്തിന്‌ സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 5 ഓടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം ജില്ലയിൽ ഇന്ന് ഉച്ചക്ക് ശേഷം കിഴക്കൻ മലയോര മേഖലകളിലുൾപ്പടെ ശക്തമായ മഴയാണ് ലഭിച്ചത്. അയ്മനത്ത് അരമണിക്കൂറിൽ 30 മില്ലിമീറ്റർ മഴയും പുതുപ്പള്ളിയിൽ 15 മില്ലിമീറ്റർ മഴയും ലഭിച്ചു. വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.