എരുമേലി: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന്റെ ആദ്യദിനത്തിൽ ഭക്തജനത്തിരക്കിൽ എരുമേലി. വെള്ളിയാഴ്ച രാവിലെ മുതൽ തീർത്ഥാടകർ എരുമേലിയിൽ എത്തിത്തുടങ്ങിയിരുന്നു. വൃശ്ചികം ഒന്നായ ഇന്ന് പുലർച്ചെ മുതൽതന്നെ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എരുമേലിയിൽ എത്തി പേട്ട തുള്ളി ശബരിമല ദർശനത്തിനായി പോകുന്നത്. പേട്ട തുള്ളൽ പാതയിൽ പോലീസ് ഒറ്റവരി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകരെത്തിയതോടെ ഉണർവിലാണ് എരുമേലി.