കോട്ടയം: ശബരിമല തീർഥാടകർക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ് കുമാർ, ആർ.എം.ഒ: ഡോ. സാം ക്രിസ്റ്റി മാമൻ, ആശുപത്രി വികസനസമിതിയംഗം കെ.എൻ. വേണുഗോപാൽ, സന്നദ്ധസംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.