ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളിയിൽനിന്ന് കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു.


കോട്ടയം: ശബരിമല തീർഥാടനത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളിയിൽനിന്ന് കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. എസ്.എസ്.എസ്. ഹുബ്ബള്ളി-കോട്ടയം-എസ്.എസ്.എസ്. ഹുബ്ബള്ളി പ്രതിവാര സ്പെഷ്യല്‍ ട്രെയിനാണ് (07371/ 07372) സർവീസ് നടത്തുന്നത്. നവംബർ 19 മുതൽ ജനുവരി 14 വരെ ഒൻപത് സർവീസുകളാണ് നടത്തുക. ഹുബ്ബള്ളിയിൽനിന്ന് എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 3.15-ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചയ്‌ക്ക് 12-ന് കോട്ടയത്തെത്തും. തിരിച്ച് കോട്ടയത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മൂന്നിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചയ്‌ക്ക് 12.50-ന് ഹുബ്ബള്ളിയിലെത്തും. കേരളത്തിൽ പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍.